---
title: "കണ്ണൂരിൽ 42 ഗ്രാം മെത്താംഫിറ്റാമൈനുമായി യുവാവ് അറസ്റ്റിൽ "
english_title: "Youth arrested with 42 grams of methamphetamine in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306035/Youth arrested with 42 grams of methamphetamine in Kannur"
published_at: "2025-08-02T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688da86cc125e_Screenshot_20250802_112537_VN_-_Video_Editor.jpg"
keywords: []
---

# കണ്ണൂരിൽ 42 ഗ്രാം മെത്താംഫിറ്റാമൈനുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ :ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിശോധനയിൽ വൻ അളവിൽ മെത്താംഫിറ്റാമൈൻ കണ്ടെത്തി. തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ സി എച്ച് എന്നയാളാണ് 42 ഗ്രാം മെത്താംഫിറ്റാമൈനുമായി അറസ്റ്റിലായത്.

## Article Content

കണ്ണൂർ :ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിശോധനയിൽ വൻ അളവിൽ മെത്താംഫിറ്റാമൈൻ കണ്ടെത്തി. തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ സി എച്ച് എന്നയാളാണ് 42 ഗ്രാം മെത്താംഫിറ്റാമൈനുമായി അറസ്റ്റിലായത്.

എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷജിത്ത് കെ, പ്രഭുനാഥ് പി സി, പ്രിവന്റിവ് ഓഫീസർ(ഗ്രേഡ്) സനൂപ് വി വി സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് പി ടി, ശ്രിജിൻ വി വി,

വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവർ റൈഡിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306035/Youth arrested with 42 grams of methamphetamine in Kannur)